ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
ക്ഷിതിരതി വിപുലതരേ തവതിഷ്ഠതിപ്രവ്യോധരണി
ധരണകിണ ചക്രഗരിഷഠേ കേശവാധൃതഃ കച്ഛപരൂപാ
ജയ ജഗദീശഹരേ ശ്രീ ഗോപാലകൃഷ്ണാ
ജയ ജഗദീശഹരേ
ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം (കൂർമ്മാവതാരം ) കോഴിക്കോട് ജില്ലയിൽ
കാക്കൂർ വില്ലേജിലെ രാമല്ലൂർ ദേശത്ത് കോഴിക്കോട് -ബാലുശ്ശേരി സംസ്ഥാന പാതയിൽ
കാക്കൂർ 11 / 4 ബസ് സ്റ്റോപ്പിന് സമീപമായി റോഡിൻറെ കിഴക്ക് ഭാഗത്തായി സ്ഥിതി
ചെയ്യുന്നു . കൂർമാവതാര സങ്കല്പമായ ചതുർബാഹുവായ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠാ
സങ്കല്പം . ഗണപതിയും, അയ്യപ്പനും ,ദക്ഷിണാമൂർത്തിയും, ഭദ്രകാളിയും ഉപദേവന്മാരാണ്
.കേരളത്തിലെ കൂർമ്മാവതാര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായിട്ടാണ് ഈ ക്ഷേത്രത്തെ
കാണുന്നത് .ക്ഷേത്രത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്
.മംഗല്യ ഭാഗ്യത്തിനായി ലക്ഷ്മി നാരായണ പൂജക്ക് ഇവിടെ ഒട്ടേറെ ഭക്ത ജനങ്ങൾ
എത്തിച്ചേരുന്നു .സന്താന ലബ്ധിക്കായും , ആമവാത രോഗ ശമനത്തിനായും ഇവിടെ
പൂജക്കായി ആളുകൾ എത്താറുണ്ട് . ഈക്ഷേത്രത്തിൽ പ്രാർത്ഥിച്ച് വ്യവസായ ,വ്യാപാര
,നിർമാണ ,പഠന പ്രവർത്തങ്ങൾ തുടങ്ങിയാൽ അത് പുരോഗതിയിലേക്ക് ഉയരുന്നതായാണ്
ഭക്തജനങ്ങൾ കാണുന്നത് .
ഐതീഹ്യം
കേരളം സൃഷ്ടിച്ച പരശുരാമന് കേരളത്തില്‍ ധാരാളം ബ്രാഹ്മണരെ കുടിയിരുത്തി. ആ ബ്രാഹ്മണന്മാരാണ് പില്ക്കാലത്ത് നമ്പൂതിരിമാര്‍.... കൂടുതല്‍ വായിക്കുകദേവതാ സങ്കല്പം
ലോകോപകാരാർത്ഥം മന്ഥര പർവ്വതത്തിന്റെ ഭാരവും വഹിച്ചുകൊണ്ട് മഹാവിഷ്ണുവിന്റെ അതിശക്തമായ 'കടയൽ' അനുഭവിച്ചുകൊണ്ട് അമൃത് മഥനം കഴിയുന്നതുവരെ കൂടുതല്‍ വായിക്കുകവഴിപാടുകള്
ക്ഷേത്രങ്ങളില്‍ നാം അര്‍പ്പിക്കുന്ന ഓരോ വഴിപാടും , കാണിക്കയും തലമുരകളിലെക്കൊഴുകുന്ന പുണ്ണ്യമാണ് ആമമംഗലം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ... കൂടുതല്‍ വായിക്കുകനവീകരണങ്ങള്
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ദേവഹിതം അറിയുന്നതിനും പ്രമുഖ ജ്യോതിഷികളുടെ കൂടുതല്‍ വായിക്കുകദശാവതാര ക്ഷേത്രങ്ങള്‍
ദശാവതാരക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് ഉണ്ടാവുക എന്നത് തികച്ചും ആശ്ചര്യമായിരിക്കും. കാക്കൂരിലെ പൊന്‍കുന്ന് മലയുടെ ചുറ്റുമായിട്ടാണ് ദശാവതാരക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അവ ഇപ്രകാരമാണ്. കൂടുതല്‍ വായിക്കുകക്ഷേത്ര ഭരണസമിതി
പ്രസിഡന്റ്, അഡ്മിനിസ്ട്രേട്ടര്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരടങ്ങുന്ന ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത് ... കൂടുതല്‍ വായിക്കുകനവീകരണ പ്രവര്‍ത്തനങ്ങള്‍
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ദേവഹിതം അറിയുന്നതിനും പ്രമുഖ ജ്യോതിഷികളുടെ നേതൃത്വത്തിൽ 2016 ഫിബ്രവരി 3,4,5 തിയ്യതികളിൽ അഷ്ടമംഗലപ്രശ്നം നടത്തുകയുണ്ടായി. ശ്രീകോവിലിന്റെ ജീർണ്ണത പരിഹരിക്കുകയും ചുറ്റമ്പലത്തിന്റെയും മറ്റുംനിർമ്മാണം പൂർത്തീകരിക്കുകയും ചെയ്ത് ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായി നവീകരണ കലശത്തോടു കൂടിയപരിഹാരക്രിയകൾ നടത്തേണ്ടതാ യിട്ടുണ്ടെന്നാണ് പ്രശ്നത്തിൽ കണ്ടെത്തിയത്. നവീകരണകലശത്തിന്റെ മുന്നോടിയായി ആപൽ പരിഹാരപൂജകൾ 2016 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടത്തുകയുണ്ടായി. പ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി പ്രശസ്ത ശിൽപ ശാസ്ത്രവിദഗ്ധൻ ബ്രഹ്മശ്രീ വേഴപ്പറമ്പിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ക്ഷേത്രംസന്ദർശിക്കുകയും ബിംബത്തിന്റേയും, ശ്രീ കോവിലിന്റേയും, ഉപദേവതാ സ്ഥാനങ്ങളുടെയും, ചുറ്റമ്പലത്തിന്റേയും, ക്ഷേത്രക്കുളത്തിന്റേയും മറ്റും ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുകയും വിവിധപരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്